Take a fresh look at your lifestyle.

കേ​ര​ള​ത്തി​ന് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം

കോ​​ൽ​​ക്ക​​ത്ത: അ​ത്യ​ന്തം ആ​വേ​ശ​ക​രമാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കേ​ര​ള​ത്തി​ന് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം. ബംഗാളിനെ തിരായ ഫൈനലിന്‍റെ നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും സ​മ​നി​ല​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ലാ​ണ് കേ​ര​ളം വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​റാം കി​രീ​ട​മാ​ണി​ത്. നി​ശ്ചി​ത സ​മ​യ​ത്ത് 1-1ഉം ​അ​ധി​ക​സ​മ​യ​ത്തി​ന്‍റെ അ​വ​സാ​നം 2-2ഉം ​ആ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഷൂ​ട്ടൗ​ട്ടി​ൽ 4-2ന്‍റെ ജ​യ​ത്തോ​ടെ കേ​ര​ളം ആ​റാ​ം ത​ന്പു​രാ​നാ​യ​ി കോൽക്ക ത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ അവരോധിതരായത്. കേ​ര​ള​ത്തി​ന്‍റെ സൂ​പ്പ​ർ ഹീ​റോ ആ​യ​ത് ഗോ​ളി വി. ​മി​ഥു​ൻ ആ​ണ്. ബം​ഗാ​ളി​ന്‍റെ ര​ണ്ട് പെ​നാ​ൽ​റ്റി​ക​ൾ ഷൂ​ട്ടൗ​ട്ടി​ൽ മി​ഥു​ൻ ത​ട​ഞ്ഞി​ട്ടു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് വ​ല​യ്ക്കു മു​ന്നി​ൽ മി​ഥു​ൻ പു​റ​ത്തെ​ടു​ത്ത​ത്.
രാ​​​ഹു​​​ൽ വി. ​​​രാ​​​ജ്, ജിതി​​​ൻ ഗോ​​​പാ​​​ൽ, ജ​​​സ്റ്റി​​​ൻ ജോർജ്, എസ്. സീ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ർ ഷൂ​​​ട്ടൗ​​​ട്ടി​​​ൽ കേ​​​ര​​​ള​​​ത്തി​​​നാ​​​യി ല​​​ക്ഷ്യം​​​ക​​​ണ്ടു.

പെ​​​നാ​​​ൽ​​​റ്റി​​​യി​​​ലേ​​​ക്കു നീ​​​ണ്ട​​​തോ​​​ടെ ഷൂ​​​ട്ടൗ​​​ട്ടി​​​ൽ ബം​​​ഗാ​​​ളി​​​ന്‍റെ ആ​​​ദ്യ കി​​​ക്ക് കേ​​​ര​​​ള കീ​​​പ്പ​​​ർ വി. ​​​മി​​​ഥു​​​ൻ ത​​​ട​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ കി​​​ക്ക് ല​​​ക്ഷ്യം​​​കാ​​​ണു​​​ക​​​യും ചെ​​​യ്തു. ബം​​​ഗാ​​​ളി​​​ന്‍റെ ര​​​ണ്ടാം കി​​​ക്കി​​​നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം മ​​​റി​​​ക​​​ടക്കാ​​​നാ​​​യി​​​ല്ല. ര​​​ണ്ടാം ത​​​വ​​​ണ​​​യും കേ​​​ര​​​ളം ല​​​ക്ഷ്യം​​​കാ​​​ണു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ സ​​​മ്മ​​​ർ​​​ദം ബം​​​ഗാ​​​ളി​​​നൊ​​​പ്പ​​​മാ​​​യി. എ​​​ന്നാ​​​ൽ ബം​​​ഗാ​​​ളി​​​ന്‍റെ മൂ​​​ന്നാം കി​​​ക്ക് ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി. ഇ​​​തോ​​​ടെ സ്കോ​​​ർ 2-1 ആ​​​യി.

Leave A Reply

Your email address will not be published.