Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കേന്ദ്രസർക്കാർ പാസ്‌പോർട്ടിൽ തരംതിരിക്കലുമായി രംഗത്ത് കവർ കളർ ഇനി ഓറഞ്ചും

നിലപാടിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി:വിദേശത്ത്ജോലിക്കായി പോകുന്ന സാധാരണ ജോലിക്കാർക്ക് എമിഗ്രെഷൻ ആവശ്യമുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഈ നിലപാട് വിവേചനമാണെന്ന് രാഹുൽ പറഞ്ഞു നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ടുകളൊഴികെ ഇപ്പോൾ എല്ലാത്തിനും കടുംനീല കവർ ആണ്‌

ഇന്ത്യൻ തൊഴിലാളികളെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്ന നടപടിയാണിത്- രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനത്തിലെത്തിയത്. പാസ്പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.ഇപ്പോള്‍ പാസ്പോര്‍ട്ടില്‍ അവസാന പേജ് പ്രിന്റ് ചെയ്യുന്നില്ല.എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് പറഞ്ഞു.

Leave A Reply

Your email address will not be published.