Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കുവൈറ്റിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സുകൾ കൂട്ടി ഇടിച്ചു 15 പേർ മരണമടഞ്ഞു, മരിച്ചവരിൽ രണ്ട് മലയാളികളും

കുവൈത്തിൽ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.മിക്കവരും ഗുരുതരാവസ്ഥയിൽ.നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഹീസ്‌കോയുടെ ബസ്സും ഡ്രില്ലിംഗ് കമ്പനിയുടെ ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത് കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍, കണ്ണൂർ സ്വദേശി സനീഷ് എന്നിവരാണു മരിച്ച മലയാളികള്‍.

വടക്കന്‍ കുവൈത്തിലെ കബദിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരെ കെഒസി, സബാഹ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എതിര്‍ദിശയില്‍ വേഗത്തിൽവന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ മറ്റ് ഇന്ത്യക്കാരുമുണ്ടെന്നാണു റിപ്പോർട്ട്. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ് കൂടുതലും അപകടത്തില്‍ മരണമടഞ്ഞത്ര്‍. ബുൾഗാന്‍ പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.