Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കമ്മാര സംഭവം തമിഴ് നാട്ടില്‍ വിജയ കുതിപ്പ് തുടരുന്നു

തമിഴ് നാട്ടിലും തരംഗം സൃഷ്ടിച്ചു കൊണ്ട് ജനപ്രിയ നായകന്റെ കമ്മാര സംഭവം മുന്നോട്ടു കുതിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച റിലീസ് ചെയ്ത കമ്മാര സംഭവം ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു കുതിക്കുന്നത്‌. കേരളത്തിൽ വമ്പൻ ഓപ്പണിങ് കരസ്ഥമാക്കിയ ഈ ചിത്രം തമിഴ് നാട്ടിലും ഗംഭീര തുടക്കമാണ് നേടിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്കു തമിഴ് നാട്ടിൽ നിന്ന് ലഭിക്കുന്ന റെക്കോർഡ് ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ ആണ് കമ്മാര സംഭവം ഇപ്പോൾ നേടിയിരിക്കുന്നത്. ആദ്യ രണ്ടു ദിവസം കൊണ്ട് കമ്മാര സംഭവം അവിടെ നേടിയത് ഏകദേശം മുപ്പത്തിമൂന്നു ലക്ഷം രൂപയാണ്. മോഹൻലാൽ ചിത്രമായ വില്ലൻ അവിടെ നേടിയ ഇരുപത്തിയേഴു ലക്ഷത്തിന്റെ ഓപ്പണിങ് വീക്കെൻഡ് റെക്കോർഡ് ആണ് കമ്മാര സംഭവം തകർത്തത്.
നിവിൻ പോളിയുടെ ഹേ ജൂഡ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ദുൽകർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്നിവയാണ് തമിഴ് നാട് ഓപ്പണിങ് വീക്കെൻഡ് റെക്കോർഡിൽ  ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഉള്ള മലയാള ചിത്രങ്ങൾ. മോഹൻലാൽ ചിത്രമായ പുലി മുരുകൻ, നിവിൻ പോളിയുടെ പ്രേമം എന്നിവ തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ ആയി നിൽക്കുമ്പോൾ, കമ്മാര സംഭവം ഇപ്പോൾ ആ റെക്കോർഡും കൈപ്പിടിയിൽ ആക്കാനുള്ള കുതിപ്പിലാണ്. അറുപതു ലക്ഷത്തിനു മുകളിൽ തമിഴ് നാട് ഗ്രോസ് നേടിയ രാമലീലയാണ്  അവിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദിലീപ് ചിത്രം.
കേരളത്തിലെ സിംഗിൾ സ്‌ക്രീനുകളിലും  മൾട്ടിപ്ളെക്സുകളിലും  സ്റ്റഡി കളക്ഷൻ നേടിയാണ് കമ്മാര സംഭവം കുതിക്കുന്നത്‌. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ സ്പൂഫ് എന്റർറ്റെയ്നറിനു തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. അഞ്ചു വ്യത്യസ്ത ഗെറ്റപ്പിൽ ദിലീപ് എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥും മുരളി ഗോപിയും നമിത പ്രമോദും മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ജനപ്രിയ നായകന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം  ആണ്.

Leave A Reply

Your email address will not be published.