Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഓക്സ്ഫോർഡിൽ മലയാളത്തിന്റെ മനോഹാരിതയുമായി ഈസ്റ്ററും വിഷുവും ആഘോഷിച്ചു

ഓക്‌സ്മാസിനെ ജോബി ജോണും സജി തെക്കേക്കരയും നയിക്കും.മുൻ പ്രസിഡന്റ് പ്രമോദ് കുമരകം രക്ഷാധികാരി പ്രിൻസി, മീന, സോണിയ,ജിനിത എന്നിവരും മുൻ നിരയിലേക്ക്.

കലാലയങ്ങളുടെ നഗരമായ  ഓക്സ്ഫോർഡിലെ മലയാളി കുടുംബങ്ങൾ ഒത്തൊരുമിച്ചു അണിനിരന്നപ്പോൾ യു കെ യിലെ ആദ്യകാല മലയാളി കൂട്ടായ്മയായ ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പതിനാറാം പിറന്നാൾ ആഘോഷവും ഈസ്റ്റർ വിഷു ആഘോവും  ഓക്സ്ഫോർഡിന്റെ ഉത്സവമായപ്പോൾ കുരുന്നുകൾക്കും മുതിർന്നവരിലും കൂട്ടായ്മയുടെ ആഹ്ലാദംആവേശത്തിരയിളക്കമായിമാറി

 

 2002 മുതൽ പ്രവർത്തനം ആരംഭിച്ച ഓക്‌സ്മാസ് ചുരുങ്ങിയ സമയത്തിനുള്ളിൽ യു. കെ ഏറ്റവും വലിയമലയാളി കൂട്ടായ്മകളിൽ ഒന്ന്  എന്നഖ്യാദി നേടിയ സംഘടനയാണ്.
 
ഓക്സ്ഫോർഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  സംഘടയുടെ ഈസ്റ്റർ വിഷു ആഘോഷം ഓക്സ്ഫോർഡിന്റെ ഉത്സവം ആയപ്പോൾ ദ്യകാലം മുതൽ ചാരിറ്റി രംഗത്തും സജീവം.
 
ഓക്‌സ്‌ഫോർഡ് മലയാളി സമാജത്തിബിന്റെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഈസ്റ്റർ  വിഷു ആഘോഷങ്ങൾ വർണാഭമായി.
വിവിധതരം കലാപരിപാടികൾ ഓക്‌സ്‌ഫോർഡിലെ വീറ്റ്ലീ പാർക്സ്കൂളിലെ വേദിയിൽ അരങ്ങേറിയപ്പോൾ . കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികൾ വിസ്മയകാഴ്ച്ചയായി മാറി
 
 സ്കിറ്റും നാടകവും മാർഗംകളിയും ഒക്കെ അരങ്ങുതകർത്തപ്പോൾ കേരളത്തനിമ വിളിച്ചോതുന്ന സായാഹ്നമായി ഓക്‌സ്മാസ് ആഘോഷങ്ങൾ മാറി.തുടർന്ന് രുചികരമായ വിഷു ഈസ്റ്റർ സദ്യ നാവിൻ തുമ്പിൽ നിന്നും മായാത്ത  മറക്കാൻ കഴിയാത്ത രുചിയുടെ മറ്റൊരു അനുഭവം കൂടിയായി മാറി.
ഇപ്പോൾ 45 കുട്ടികൾ നൃത്തം അഭ്യസിക്കുന്ന നൃത്ത വിദ്യാലയവും  ഒപ്പം  12 വയസിനു മുകളിൽ പ്രായമുള്ള കുട്ടകൾക്കായി ഒരു പബ്ലിക്  സ്പീകിംഗ് സ്കൂളിലും സമാജത്തിന്റെ  നേതൃത്വത്തിൽ രണ്ടു വർഷമായി  നടത്തിവരുന്നു.
കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും നടത്തി വരുന്നു.
 
2018 – 2020 ലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട്  പ്രമോദ് കുമരകത്തെ എതിരില്ലാതെ രക്ഷാധികാരിയായി  തെരെഞ്ഞെടുത്തു,
പ്രസിഡണ്ട്‌- ജോബി  ജോൺ
വൈസ് പ്രസിഡണ്ട്, ബിനോയ്‌,  പ്രിൻസി ജോസഫ്,
ജനറൽ സെക്രട്ടറി-സജി തെക്കേക്കര.
ജോയിൻ സെക്കട്ടറിമാർ -വർഗീസ് ജോൺ,മീന മനോജ്‌
ട്രഷറർ-ബോബി മാത്യു
ഐ ടി സെകട്ടറി-പോൾ  ആന്റിണി
ആർട്സ് കോഡിനേറ്റർമാർ രൂപേഷ് ജോൺ, ജിനിതാ നൈജോ, സോണിയ സന്തോഷ്
സ്പോർട്സ് കോഡിനേറ്റർ-മോൺസെൻ വർക്കി, അഗസ്റ്റിൻ ജോസഫ്
എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ.
സാനു പോൾ
രാജൻ ജോസഫ്
സജി ജോൺ
സതീഷ് യാക്കാല
ടെസിൽ ചാണ്ടി .

 

Leave A Reply

Your email address will not be published.