Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

എൻ.ഡി.പി യുകെ 6170 പ്രസിഡന്റ് കുമാര്‍ സുരേന്ദ്രൻ,വിഷ്ണു നടേശൻ സെക്രട്ടറി

ശ്രീനാരായണീയ ഐക്യം ശാഖയിലൂടെ എന്ന ലക്ഷ്യവുമായി എസ്.എന്‍ ഡി പി ശാഖാ പ്രവര്‍ത്തനം ശക്തമാക്കുന്നു .സേവനം യുകെ യില്‍ നിന്നും വിട്ടുപോന്നവരും നേതൃത്വത്തിലേക്ക്

ലണ്ടൻ:-  യൂറോപ്പിലെ ആദ്യത്തെ എസ്.എൻ.ഡി.പി ശാഖയായ എസ്.എൻ.ഡി.പി.യുകെ പു 6170 ന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാർച്ച് 25 ഞായറാഴ്ച ലണ്ടനിലെ ക്രോയ്ഡോണിൽ വച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെയും, യോഗം വൈസ് പ്രസിഡൻറ് ശ്രീ. തുഷാർ വെള്ളാപ്പള്ളിയുടെയും നിർദ്ദേശ പ്രകാരം സെക്രട്ടറി ശ്രീ.വിഷ്ണു നടേശൻ യോഗ കാര്യങ്ങൾക്ക് നേതൃത്വം നല്കി. യുകെയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശ്രീ നാരായണീയർ പങ്കെടുത്ത യോഗത്തിൽ വച്ച് പ്രസിഡന്റായി ശ്രീ. കുമാർ  സുരേന്ദ്രൻ (ക്രോയ്ഡോൺ), സെക്രട്ടറി ആയി ശ്രീ. വിഷ്ണു നടേശൻ ( ലിവർപൂൾ , വൈസ് പ്രസിഡൻറായി  ശ്രീ.സുരേഷ് തേനൂരാൻ (പൂൾ), യൂണിയൻ കമ്മിറ്റി മെമ്പർ ആയി ശ്രീ. അഭിലാഷ് കൃഷ്ണൻ (സൗത്താപ്sൺ) എന്നിവരെ ഐക്യകണ്ഡേന  തിരഞ്ഞെടുത്തു.
ലണ്ടനിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിന് ശ്രീ.കുമാർ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി ശ്രീ. വിഷ്ണു നടേശൻ കണക്കും, റിപ്പോർട്ടും അവതരിപ്പിച്ചു. നിയുക്ത കമ്മിറ്റിയംഗമായ ശ്രീ. സജീവ്  സ്വാഗതവും, സുനിൽ രഘുനാഥൻ കൃതജ്ഞതയും പറഞ്ഞു. എസ്.എൻ.ഡി.പി.യുകെ 6170 ശാഖയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ, യോഗം വൈസ് പ്രസിഡന്റ് ശ്രീ. തുഷാർ വെള്ളാപ്പള്ളി, യോഗം അസിസ്റ്റൻറ് സെക്രട്ടറി ഡോ. രതീഷ് ചെങ്ങന്നൂർ എന്നിവർ ആശംസകൾ നേർന്നു.
താഴെ പറയുന്നവരാണ് പുതിയ ശാഖാ മാനേജിംഗ് കമ്മിറ്റി.
1. കുമാർ സുരേന്ദ്രൻ – പ്രസിഡൻറ്
(ക്രോയ് ഡോൺ) – O7979352084
2.  വിഷ്ണു നടേശൻ – സെക്രട്ടറി (ലിവർപൂൾ) – 07723484438
3.  സുരേന്ദ്രൻ തേനൂരാൻ – വൈസ് പ്രസിഡന്റ് (പൂൾ)
4. അഭിലാഷ് കൃഷ്ണൻ – യൂണിയൻ കമ്മിറ്റി മെംബർ – സൗത്താംപ്ടൺ
5. പ്രേം കുമാർ – ബെർമിംങ്ങ്ങ്ങാം
6. ബിജു – ഈസ്റ്റ് ഹാം.
7. സജീവ്‌ – ലണ്ടൻ
8. സുമേഷ് സുകുമാരൻ – ബോൺമൗത്ത്
9. അശോക് രഘു – ലണ്ടൻ
10. രാജീവ് – ലണ്ടൻ
11. റോജിൻ കരിക്കോട്ട് രമേശ് – ലിവർപൂൾ

Leave A Reply

Your email address will not be published.