Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നു

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കമ്പനിയുടെ സ്വകാര്യവൽക്കരണത്തി​​ന്‍റെ ഭാഗമായാണ്​ ഓഹരികൾ വിറ്റഴിക്കുന്നത്​. ഓഹരികൾ വാങ്ങുന്നതിന് മെയ്​ 14ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന്​ കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു.

2017 ജൂണിലാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. പൊതുമേഖല വിമാന കമ്പനിയുടെ കടം 50,000 കോടി കടന്നതോടെയാണ്​ സ്വകാര്യവൽക്കരണത്തിനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട്​ പോയത്​.

Leave A Reply

Your email address will not be published.