Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഈസ്റ്റ് മിഡ് ലാൻഡ് ഹിന്ദു കൾച്ചറൽ സമാജം എല്ലാവർഷവും നടത്തിവരാറുള്ള മണ്ഡല മകരവിളക്ക് പൂജഈ വർഷവും

സ്വാമിയേ ശരണമയ്യപ്പാ

മണ്ഡലകാല ഉൽസവത്തിനായി ശബരിമല സ്വാമി ഭക്തരെ കൊണ്ട് നിറയുമ്പോൾ ശരണംവിളിയുടെ അലയൊലികൾ നോട്ടിംഗ് ഹാമിലും

ഈസ്റ്റ് മിഡ് ലാൻഡ് ഹിന്ദു കൾച്ചറൽ സമാജം എല്ലാവർഷവും നടത്തിവരാറുള്ള മണ്ഡല മകരവിളക്ക് പൂജഈ വർഷവും ജനുവരി 6/ 2018 ശനിയാഴ്ച രണ്ടുമണിക്ക് ബീസ്റ്റൻ ദേവീ ക്ഷേത്രത്തിൽ വച്ച് ക്ഷേത്ര പൂജാരിയുടെ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയുംസ്വാമി നാമത്തിൽ അറിയിച്ചുകൊള്ളുന്നു.
രണ്ട് മണിക്ക് ആരംഭിക്കുന്ന ഗണപതി ഹോമത്തോടെ കൂടി ചടങ്ങുകൾ ആരംഭിക്കും തുടർന്ന് അർച്ചന, വിളക്കുപൂജ, പടിപൂജ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി പേട്ട തുള്ളൽ തുടർന്ന് ദീപാരാധന ഓടുകൂടി ചടങ്ങുകൾ അവസാനിക്കും.
പൂജയിൽ ഉടനീളം ഉടനീളം ശരണ മന്ത്രങ്ങളും,സമാജ അംഗങ്ങൾ നയിക്കുനന അയ്യപ്പൻ പാട്ട്, ഭജനാമൃതവും
Dr. കിഷോർ വാര്യർ
Dr. പ്രിതാ ശങ്കരൻകുട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഉണ്ടായിരിക്കുന്നതാണ് എല്ലാ അയ്യപ്പഭക്തരും ഈ പൂജയിൽ പങ്കുചേർന്നു ശ്രീ ശബരീശന്റെ ഭക്തിസാന്ദ്രമായ ദിവസം ധന്യമാക്കാനും പൂജ വിജയ് പ്രദ
മാകുവാനും ബീസ്റ്റൺ ദേവീക്ഷേത്രത്തിലേക്ക് എല്ലാ അയ്യപ്പ ഭക്തരേയും സ്വാഗതം ചെയ്യുന്നു. ദീപാരാധനയ്ക്കുശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്

സമാജത്തിനു വേണ്ടീ
ഭാരവാഹികൾ

സ്വാമി ശരണം
Thurkkai Amman temple.
10A West Cresent
Beeston
NG9 1QE

Leave A Reply

Your email address will not be published.