Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കേരളാ കൾച്ചറൽ അസ്സോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെന്റ്‌ ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രിൽ 8 ന്

ഇരുള്‍ വീഴുന്ന വഴിയില്‍ മെഴുകുതിരി നാളമായി തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്‍റെയും നിലവിളക്കും നിറദീപവും നിറനാഴിയും കൊന്നപ്പൂവും കണിവെള്ളരിയും തളികയിലേന്തി ഐശര്യവും സമൃദ്ധിയും കണികാണാനായി കാത്തിരിക്കുന്ന വിഷുവിന്‍റെയും ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 8-ാം തീയതി ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ലെ ജൂബിലി ഹാളില്‍വെച്ച് നടത്തപ്പെടുന്നു.
യു.കെ.യിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ The Dynamics UK-യുടെ ശ്രുതിലയ താളാത്മകമായ അതിമനോഹരമായ ഗാനമേള ഉണ്ടായിരിക്കുന്നതാണ്.കേരളാ കൾച്ചറൽ അസ്സോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെന്റ്‌ലെ സജീവപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും.


വാര്‍ഷിക റിപ്പോര്‍ട്ടിനും പൊതുതെരഞ്ഞെടുപ്പിനും ശേഷം യു.കെ.-യിലെ പ്രമുഖ കേറ്ററിംഗ് സര്‍വീസിന്‍റെ വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷ പരിപാടികളിലേക്ക് കേരളാ കൾച്ചറൽ അസ്സോസിയേഷൻ സ്റ്റോക്ക് ഓൺ ട്രെന്റ്‌ലെ എല്ലാ നല്ലവരായ മലയാളി സഹോദരങ്ങളെയും സസ്നേഹം സാദരം ക്ഷണിച്ചുകൊള്ളുന്നു.

 

Leave A Reply

Your email address will not be published.