Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒാസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം

ഗോൾ‌ഡ് കോസ്റ്റ് (ഓസ്ട്രേലിയ): ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒാസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ ബാഡ്മിന്റൻ താരം പി.വി.സിന്ധു ഇന്ത്യൻ പതാകയേന്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലദേശിനു പിന്നിലായാണ് ഇന്ത്യ എത്തിയത്. മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഇത് ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കും. 18 വേദികളിലായി 71 രാജ്യങ്ങളിലെ ആറായിരത്തിലധികം അത്‌ലറ്റുകളാണു കോമൺവെൽത്ത് ഗെയിംസിൽ ഇക്കുറി മാറ്റുരയ്ക്കുന്നത്.

19 സ്വര്‍ണജേതാക്കളെ ആദ്യ ദിനമറിയും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഏപ്രില്‍ എട്ടു മുതലാണ് ആരംഭിക്കുക. ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റബോള്‍, ഹോക്കി, നീന്തല്‍, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങള്‍ ആദ്യ ദിനം അരങ്ങേറും.

115 പുരുഷന്‍മാരും 105 വനിതകളുമടങ്ങുന്ന 220 അംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്കായി പ്രതീക്ഷയോടെയിറങ്ങുക. 28 അംഗ അത്‌ലറ്റിക് സംഘത്തില്‍ പത്ത് മലയാളികളുമുണ്ട്. ബാഡ്മിന്റണില്‍ പി.വി സിന്ധു, സൈനാ നേവാള്‍, കിദംബി ശ്രീകാന്ത്, ഗുസ്തിയില്‍ സാക്ഷി മാലിക്, അത്‌ലറ്റിക്‌സില്‍ഡ നീരജ് ചോപ്ര, വി നീന, നയന ജെയിംസ്, ബോക്‌സിങ്ങില്‍ മേരികോം, വികാസ് കൃഷ്ണ, ഷൂട്ടിങ്ങില്‍ ജിതു റായ് എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. 2014ലെ ഗ്ലാസ്ഗോ ഗെയിംസിൽ 15 സ്വർണമടക്കം 64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.

Leave A Reply

Your email address will not be published.