Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഇന്ത്യയുടെ സൂപ്പര്‍ എക്‌സപ്രസ് ഹൈവേ ഈ മാസം തുറക്കും

ന്യൂദല്‍ഹി: ഇന്ത്യയുടെ വികസനക്കുതിപ്പിന്റെ അടയാളമായി ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് (ഇപിഇ) ഹൈവേ ഈ മാസം തുറക്കും. ഗതാഗതരംഗത്ത് മോദി സര്‍ക്കാരിന്റെ വന്‍ കാല്‍വെയ്പ്പായിരിക്കും ഇത്. ലോകനിലവാരത്തില്‍, പുതിയ ഗതാഗത സങ്കല്‍പ്പവും സംവിധാനവും യാഥാര്‍ത്ഥ്യമാക്കുന്നതാണ് ദല്‍ഹിയിലെ ഈ വികസനപാത. 2015 സെപ്തംബറില്‍ പണി തുടങ്ങിയ പാതയാണ് രണ്ടര വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്നത്.

പാതയുടെ നീളം 135 കിലോ മീറ്റര്‍. സിഗ്‌നല്‍ തടസങ്ങളേ ഇല്ല. ഘാസിയാബാദ്, ഫരീദാബാദ്, ഗൗതംബുദ്ധ നഗര്‍ (ഗ്രേറ്റര്‍ നോയിഡ), പല്‍വല്‍ എന്നീ ദല്‍ഹി പ്രാന്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹൈവേ. 11,000 കോടി രൂപയാണ് ചെലവ്. അവസാനവട്ട അനുമതികള്‍കൂടിയായാല്‍ പാത തുറക്കും.

ആറുവരിയാവും പാത. പാതയിലേക്ക് പ്രവേശനവും പുറത്തുപോകലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമാവും സാദ്ധ്യമാകുക. ടോള്‍ പ്ലാസയില്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ (ഇടിസി) ആയിരിക്കും. അതായത് യാത്രയ്ക്ക് തടസമുണ്ടാകില്ല.

എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണത്തില്‍ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. രണ്ടര ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോളാര്‍ പാനലുകള്‍വഴിയാണ് വിളക്കുകള്‍ തെളിക്കുക.

Leave A Reply

Your email address will not be published.