Take a fresh look at your lifestyle.

ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷാ പഠനം; എതിര്‍ അഭിപ്രായവുമായി ചൈനീസ് സാമൂഹ്യഗവേഷകന്‍

ന്യൂഡല്‍ഹി: സൈനികരെ ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുമ്പോള്‍, യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന അഭിപ്രായവുമായി ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് രംഗത്തെത്തി.
ഇന്ത്യന്‍ സൈന്യം ചൈനീസ് പഠിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ചൈനീസ് സൈന്യം ഹിന്ദി പഠിക്കണമെന്ന അഭിപ്രായം ചൈനയില്‍ വ്യാപകമായിട്ടുണ്ട്. ദോക്‌ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും അഭിപ്രായപ്പെട്ടു. ദോക്‌ലാം മേഖലയില്‍ ചൈനയുടെ കടന്നു കയറ്റം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യക്കെതിരെ ചൈന പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിച്ചെങ്കിലും ഇന്ത്യ വളരെ മയത്തോടെയായിരുന്നു കൈകാര്യം ചെയതത്. ഇത്തരത്തിലുള്ള പ്രശ്‌നം വന്നാല്‍ ഇന്ത്യയുടെ ഭഷാ തന്ത്രം ഭീഷണിയാകുമെന്നാണ് ചൈനയുടെ ഭയം.

Leave A Reply

Your email address will not be published.