Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

അഹിന്ദു ക്ഷേ​ത്ര​ദ​ർ​ശ​ക​നാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ത​ത്തെ​ച്ചൊ​ല്ലി പു​തി​യ വി​വാ​ദം. ഗു​ജ​റാ​ത്തി​ലെ സോ​മ​നാ​ഥ് ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ വി​വാ​ദ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഗു​ജ​റാ​ത്തി​ൽ, ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധ​മാ​യ സോ​മ​നാ​ഥ് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്ക​വെ, ക്ഷേ​ത്ര​ത്തി​ലെ ര​ജി​സ്റ്റ​റി​ൽ നോ​ണ്‍ ഹി​ന്ദു (ഹിന്ദുമതവിശ്വാസി അല്ലാത്തയാള്‍) എ​ന്നാ​ണു രാ​ഹു​ലി​നെ സം​ബ​ന്ധി​ച്ചു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​താ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളും ബി​ജെ​പി​യും വി​വാ​ദ​മാ​ക്കു​ന്ന​ത്.

ക്ഷേ​ത്ര ര​ജി​സ്റ്റ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ബി​ജെ​പി, രാ​ഹു​ലി​ന്‍റെ മ​ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് ത​ള്ളി. രാ​ഹു​ൽ ഗാ​ന്ധി ഹി​ന്ദു​വാ​ണെ​ന്നും ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പി​ഴ​വാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നു തെ​ളി​വാ​യി ക്ഷേ​ത്ര​ത്തി​ലെ സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​റി​ൽ രാ​ഹു​ൽ എ​ഴു​തി​യ അ​ഭി​പ്രാ​യ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ​യ​ക്ഷ​രം മ​ത​ത്തെ സം​ബ​ന്ധി​ച്ച് എ​ഴു​തി​യ ര​ജി​സ്റ്റ​റി​ലേ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​താ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല വി​ശ​ദീ​ക​രി​ക്കു​ന്നു.

രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് മി​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ത്യാ​ഗി​യാ​ണ് വി​വാ​ദ​മാ​യ ര​ജി​സ്റ്റ​ർ പൂ​രി​പ്പി​ച്ച​ത്. ഹി​ന്ദു​ക്ക​ള​ല്ലാ​ത്ത​വ​ർ​ക്കു ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ച്ചു​വി​ട്ടു മ​ത​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Leave A Reply

Your email address will not be published.