Take a fresh look at your lifestyle.

“അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് ഇന്നസെന്‍റ്

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റാകാൻ കഴിവുള്ള ഒട്ടേറെപ്പേർ സംഘടനയിലുണ്ട്. പ്രസിഡന്‍റ് പദവിയിൽനിന്ന് ഒഴിയുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നതാണെന്നും ഇന്നസെന്‍റ് പറഞ്ഞു. അമ്മയുടെ പ്രസിഡന്‍റ് പദം വഹിക്കുന്ന ഇന്നസെന്‍റിന്‍റെ കാലാവധി ജൂണിൽ അവസാനിക്കും.

Leave A Reply

Your email address will not be published.