Take a fresh look at your lifestyle.

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ ഭർത്താവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി

വാഷിങ്ടൻ: മലയാളികളെ  ഒന്നാകെ വേദനിപ്പിച്ച  അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യ(38)യുടേതാണെന്നാണു തിരിച്ചറിഞ്ഞിരിക്കുന്നത്. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ. സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവർക്കുമായി തിരച്ചിൽ തുടരുകയാണ്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നദിയിൽ വീണതായി വ്യക്തമായിരുന്നു. നദിയിൽനിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്. ഏപ്രിൽ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു.

Leave A Reply

Your email address will not be published.