Take a fresh look at your lifestyle.

അപൂര്‍വ രോഗം; അസമില്‍ തോട്ടം തൊഴിലാളികള്‍ മരിച്ചുവീഴുന്നു

ന്യൂഡല്ഹി: അസമിലെ ഗൊലാഘട്ട് ജില്ലയില്തേയില തോട്ടങ്ങളില്പടര്ന്നു പിടിക്കുന്ന അപൂര്വ്വ രോഗം കാരണം നിരവധി ആളുകള്മരണപ്പെട്ടതായി റിപ്പോര്ട്ടുകള്‍. ജില്ലയിലെ ദൊയാങ് എസ്റ്റേറ്റിന്റെ ക്വാട്ടേഴ്സുകളില്താമസിക്കുന്ന ജീവനക്കാരോ അവരുടെ ബന്ധുക്കളോ ആണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. രണ്ടര വയസ്സുള്ള കുട്ടി ഉള്പ്പെടെ 21 പേര്ഇതിനോടകം മരണപ്പെട്ടു എന്നതാണ് കണക്കുകള്‍. വാറ്റ് ചാരായമുള്പ്പെടെയുള്ള പ്രാദേശികമായി ഉദ്പ്പാദിപ്പിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ അമിത ഉപയോഗമാണ് മേഖലിയിലെ താമസക്കാരുടെ മരണത്തിന് ഇടയാക്കുന്നത് എന്നാണ് ആദ്യഘട്ടത്തില്എസ്റ്റേറ്റ് അധികൃതര്പുറത്തു വിട്ട വിവരം. എന്നാല്രണ്ടര വയസ്സുള്ള കുട്ടിയുടെ മരണത്തോടെ വാദം പോളിയുകയായിരുന്നു. പെട്ടെന്നുള്ള രോഗ ബാധയുടെയും മരണങ്ങളുടെയും കാരണം കണ്ടെത്തുന്നതിനായി മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമ റിപ്പോര്ട്ടുകളനുസരിച്ച് ഫെബ്രുവരി മൂന്നു മുതലാണ് പ്രദേശത്ത് ഇത്തരത്തില്മരണങ്ങള്സംഭവിച്ചു തുടങ്ങിയത്. മാര്ച്ച് ആറുവരെ 21 പേര്രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. പെട്ടന്നുണ്ടാകുന്ന ഛര്ദ്ദിയും, ഉയര്ന്ന രക്ത സമ്മര്ദ്ദവും, പനിയും ഒക്കെയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളായി കണ്ടുവരുന്നത്. ഇത് പിന്നീട് മരണത്തിലേക്കും ചെന്നെത്തുന്നു.
മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്ആശങ്കാകുലരായ പ്രദേശവാസികള്എസ്റ്റേറ്റ് വക ക്ലിനിക്കിലേക്ക് പരിശോധനകള്ക്കായി കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്ക്ലിനിക്ക് പ്രവര്ത്തിക്കുന്ന പരിമിതമായ സാഹചര്യത്തിലാണെന്നും മികച്ച രോഗ നിര്ണയ സംവിധാനങ്ങളോ ചികിത്സാ സംവിധാനങ്ങളോ ഇവിടെ ഇല്ലാത്തതിനാല്ഗൊലാഘട്ട് സിവില്ആശുപത്രിയിലേക്ക് പോകുന്നതിന് ഡോക്ടര്മാര്നിര്ദ്ദേശിക്കുകയാണെന്നും പ്രദേശവാസികള്പറയുന്നു. രോഗ ലക്ഷണങ്ങള്ഉള്ള വ്യക്തികളെ ചികിത്സക്കായി കൂടുതല്സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിനും മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങള്ഒരുക്കി നല്കുന്നതിനുമായുള്ള നടപടികള്തങ്ങള്ചെയ്തു വരുന്നുണ്ടെന്ന് എസ്റ്റേറ്റ് അധികൃതര്വ്യക്തമാക്കുന്നു. മരിച്ചവരില്‍ 19 പേര്മാത്രമാണ് എസ്റ്റേറ്റിനുള്ളിലെ താമസക്കാരായുള്ളതെന്നും ഇവര്പറഞ്ഞു.
ജില്ലയിലെ ആരോഗ്യ വിഭാഗം രോഗത്തെ കുറിച്ച് പഠിക്കുന്നതിനോ കാരണം കണ്ടെത്തുന്നതിനോ തയ്യാറാകുന്നില്ലെന്നും ഇതുമുലം സംഭവിച്ച മരണങ്ങളെല്ലാം സ്വാഭാവികം എന്നു കാട്ടി എഴുതി തള്ളുകയാണെന്നും പ്രദേശത്തെ തൊഴിലാളി സംഘടനാ പ്രവര്ത്തകര്ആരോപിക്കുന്നു. സംസ്ഥാന ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര് വിഷയം സംബന്ധിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.