Take a fresh look at your lifestyle.

‘ഇര’ ദിലീപ് തന്നെയോ ? എല്ലാം തുറന്ന് കാട്ടി പോസ്റ്റർ!

ഇര ദിലീപ് പ്രതിയായി മാറിയ കേസ്സ് എന്ന് സംശയവുമായി ആരാധകർ. വൈശാഖ് ഉദയകൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിയ്ക്കുന്നത് എന്നുള്ളത് സംശയത്തിന് ശക്തി പകരുകയാണ്.

ദിലീപിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ടാണോ സിനിമയെന്ന കാര്യത്തിൽ യാതോരു വിശദീകരണവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ഇര ദിലീപ് തന്നെയാണ് എന്നുറപ്പിച്ച് ഫാന്‍മേഡ് പോസ്റ്റര്‍ ആണ്‌ ഇപ്പോൾ വൈറലായിരിക്കുന്നത്.

ദിലീപ് ജയില്‍മോചിതനായ ദിവസം എടുത്ത ചിത്രം ഉപയോഗിച്ചാണ് ആരാധകര്‍ പോസ്റ്റര്‍ ഇറക്കിയിരിയ്ക്കുന്നത്.ദിലീപിന്റെ മുഖം മാറി എന്നല്ലാതെ പോസ്റ്ററില്‍ ഒരു മാറ്റവുമില്ല. ആ ഇര ദിലീപ് തന്നെയാണ് എന്നുറപ്പിയ്ക്കുന്നതാണ് പോസ്റ്റര്‍.

സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ്’ എന്നാണ് ടാഗ്‌ലൈന്‍. പേരും ടാഗ്‌ലൈനും സൂചിപ്പിക്കുന്നത് മലയാള സിനിമയിലും കേരള സമൂഹത്തിലും സമീപകാലത്ത് കോളിളക്കമുണ്ടാക്കിയ ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രം പറയുന്നത് എന്നാണ്. വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉണ്ണിമുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തില്‍ മിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകർ ഇറക്കിയിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ മുഖത്തിനു പകരം ഉണ്ണി മുകുന്ദന്റേതാണെന്ന് മാത്രം.

ചെയ്യാത്ത കുറ്റത്തിന് ജയിലിലാകുന്ന ഒരു യുവാവിന്‍റെയും ഒരു സ്ത്രീയുടെ പ്രതികാരത്തിന്‍റെയും കഥയാണ് ഇര . സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവ വികാസങ്ങളും കോര്‍ത്തിണക്കി സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്.

മലയാള സിനിമാ ലോകത്ത്‌ പുതിയ ചർച്ച ഇപ്പോൾ ‘ഇര’യാണ്. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ്‌ – ഉദയ്കൃഷ്ണ പ്രോഡക്ഷൻസ്‌ ഒരു ചിത്രം അനൗൺസ്‌ ചെയ്യുകയും പൂജ നടത്തുകയും ചെയ്തത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു കഴിഞ്ഞു.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ

ഇര എന്ന് പേരിട്ട ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊല്ലത്തു വച്ചാണ് നടന്നത്.  വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ്-ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര. ദിലീപിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സംശയം തോന്നിപ്പിക്കുന്ന ഒരു ഫാൻ മെയ്ഡ്‌ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.  ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന സൂപ്പര്‍ താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്. ദിലീപ്‌ ജയിലിൽ നിന്ന് പുറത്തു വരുമ്പോഴുള്ള ചിത്രത്തിൽ എഡിറ്റിംഗ്‌ നടത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്‌. 

ആരോടും ചിത്രത്തെ കുറിച്ചൊന്നും പുറത്തു പറയരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിനിമയ്ക്കുള്ളിലെ കഥയാകും ഇരയെന്ന സൂചനയാണ് ഈ രഹസ്യ സ്വഭാവവും നല്‍കുന്നത്.

Leave A Reply

Your email address will not be published.