Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ

അഡലൈഡ്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ ഒന്നിന് (ഞായർ) അഡലൈഡ് പാർക്സ് തീയേറ്ററിൽ (The Parks Communtiy Cetnre, 46 Cowan St., Angle Park, SA) ആഘോഷിക്കുന്നു.

വൈകുന്നേരം 5 ന് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.അനിഷ് കെ. സാം അധ്യക്ഷത വഹിക്കും. മേയർ ഡേവിഡ് ഓ ലഗ്ലിൻ (Ctiy of Prospect, Adelaide), ജിങ് ലീ (Member of Legislative Council, Adelaide), അഡലൈഡിൽ പ്രവർത്തിക്കുന്ന എല്ലാ സഭകളിലേയും വൈദികശ്രേഷ്ഠർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. ജൂബിലി സുവനീർ പ്രകാശനം ചടങ്ങിൽ മാർ ദീയസ്കോറോസ് നിർവഹിക്കും.

സമ്മേളത്തിനു മുന്നോടിയായി അഡലൈഡിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുള്ള കലാപരിപാടികൾ നടക്കും. സമ്മേളത്തിനുശേഷം അഡലൈഡ് ബീറ്റ്സ് ഓർക്കസ്ട്രയുടെ ഭക്തിഗാനാർച്ചന അരങ്ങേറും.

ആഘോഷങ്ങളുടെ നടത്തിപ്പിനായി ജൂബിലി കമ്മിറ്റിയും ഇടവക മാനേജിംഗ് കമ്മിറ്റിയും വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

Leave A Reply

Your email address will not be published.